ADVERTISEMENT

എ.ആർ റഹ്മാൻ സംഗീതം പകർന്ന ‘ചോലപ്പെണ്ണേ...’ ആസ്വാദക ശ്രദ്ധ നേടുന്നു. മുപ്പത് വർഷങ്ങൾക്ക് ശേഷം എ.ആർ റഹ്മാൻ മലയാളത്തിൽ സംഗീതസംവിധാനം നിർവഹിച്ച ഈ ഗാനം ‘മലയന്‍കുഞ്ഞ്’ എന്ന ചിത്രത്തിലേതാണ്. വിജയ് യേശുദാസാണ് ഗാനം ആലപിച്ചിരിക്കുന്നത്. വിനായക് ശശികുമാറിന്റെതാണ് വരികൾ. ഫഹദ് ഫാസിലും രജിഷ വിജയനുമാണ് വിഡിയോയിൽ ഉള്ളത്.

ഫഹദ് ഫാസിലിനെ നായകനാക്കി ഫാസിലാണ് ചിത്രം നിർമിക്കുന്നത്. നവാഗതനായ സജിമോൻ ചിത്രം സംവിധാനം ചെയ്യുന്നു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT