ADVERTISEMENT

ഓട്ടോറിക്ഷ ഓടിച്ചു കിട്ടിയ ചെറിയ വരുമാനം കൊണ്ട് സംഗീത ആൽബം നിർമിച്ച് ശ്രദ്ധ നേടിയിരിക്കുകയാണ് കൊല്ലം ശക്തികുളങ്ങര സ്വദേശിയായ അനീഷ് പ്രഭാകരൻ. ‘തുമ്പപ്പൂക്കളം’ എന്ന പേരിലൊരുക്കിയ സംഗീത വിഡിയോ ആണ് അനീഷ് ഓണസമ്മാനമായി പ്രേക്ഷകർക്കരികിലെത്തിച്ചത്. പാട്ടെഴുതിയതും ഈണം നൽകിയതും അഭിനയിച്ചതുമെല്ലാം അനീഷ് തന്നെ. 

ഓണത്തിന്റെ ഒത്തൊരുമയുടെ മനോഹര കാഴ്ചകളാണ് ഗാനരംഗത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. അനീഷിന്റെ സുഹൃത്തായ നിധിൻ വിജേന്ദ്ര പണിക്കര്‍ ഗാനരംഗങ്ങളുടെ സംവിധാനം നിർവഹിച്ചു. 

ADVERTISEMENT

കുട്ടിക്കാലം മുതൽ ലഭിച്ച കലാപരമായ കഴിവാണ് അനീഷിനെ മുന്നോട്ടു നയിക്കുന്നത്. ‘തുമ്പപ്പൂക്കളം’ ഇതിനകം ആസ്വാദകർക്കിടയിൽ ചർച്ചയായിക്കഴിഞ്ഞു. പാട്ടിനു മികച്ച സ്വീകാര്യത ലഭിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്നു പറയുകയാണ് അനീഷ്. 

ADVERTISEMENT
ADVERTISEMENT