ADVERTISEMENT

ബാലസാഹിത്യരംഗത്തെ ചക്രവർത്തിയായി അറിയപ്പെടുന്ന പി. നരേന്ദ്രനാഥിന്റെ ഓർമ്മയ്ക്കായി അദ്ദേഹത്തിന്റെ മകളും ഗസൽ ഗായികയുമായ സുനിത നെടുങ്ങാടി ഓൺലൈൻ സംഗീത മത്സരം സംഘടിപ്പിക്കുന്നു. രണ്ടു വര്‍ഷമായി സംഘടിപ്പിച്ചു വരുന്ന ഓൺലൈൻ പാട്ട് മത്സരത്തിന് മികച്ച പ്രതികരണമാണ് സംഗീതപ്രേമികളില്‍ നിന്നും ലഭിക്കുന്നത്. ഈ വര്‍ഷത്തെ എന്‍ട്രികള്‍ ക്ഷണിച്ചു. സോഷ്യൽ മീഡിയയിലൂടെയാണ്‌ ഇക്കാര്യം സംഗീതപ്രേമികളെ അറിയിച്ചത്. 

കുട്ടികൾക്കും മുതിർന്നവർക്കുമായി, 15 വയസ്സിനു മുകളിൽ 15 വയസ്സിനു താഴെ എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിലായിട്ടായിരിക്കും മത്സരം. നിങ്ങളുടെ ഇഷ്ടഗാനം പാടി വിഡിയോ രൂപത്തിൽ അയച്ചു കൊടുക്കാം. പരമാവധി ദൈര്‍ഘ്യം അഞ്ചു മിനിറ്റ്. ഒന്നാം സമ്മാനം 15000 രൂപ, രണ്ടാം സമ്മാനം  7500 രൂപ, മൂന്നാം സമ്മാനം 2500 രൂപ എന്നിങ്ങനെയാണ്. 

കൂടുതൽ വിവരങ്ങൾക്കായി കുറിപ്പ് വായിക്കാം; 

പി. നരേന്ദ്രനാഥ് അവാർഡ് ഓൺലൈൻ ഗാനമത്സരം 2022

 ഒന്നാം സമ്മാനം ₹15000 വീതം

 രണ്ടാം സമ്മാനം ₹7500 വീതം

 മൂന്നാം സമ്മാനം ₹2500 വീതം

 അയച്ചു കിട്ടുന്ന വിഡിയോ ഫെയ്സ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്യുന്നതായിരിക്കും.

15 വയസ്സിനു മുകളിൽ 15 വയസ്സിനു താഴെ എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിലായിട്ടായിരിക്കും മത്സരം.

നിബന്ധനകൾ

1. പ്രായപരിധി ഇല്ല

2. സമയപരിധി: പരമാവധി അഞ്ച് മിനിറ്റ്

3. കരോക്കെ ഉപയോഗിച്ചും ഇല്ലാതെയും പാടാം.

4. മത്സരത്തിൽ പങ്കെടുക്കുന്നവർ ഫെയ്സ്ബുക്ക് പേജ് ഫോളോ ചെയ്തിരിക്കണം.

5. വിഡിയോ അയക്കുന്നതിനോടൊപ്പം പേരും വയസ്സും പ്രത്യേകം ഉൾപ്പെടുത്തണം. (whatsapp: 8157836427)

പി നരേന്ദ്രനാഥ്  ഓൺലൈൻ മ്യൂസിക് അവാർഡ് കഴിഞ്ഞ രണ്ടു കൊല്ലങ്ങളിലായി സംഘടിപ്പിച്ചുവരുന്നു. അഭുത പൂർണമായ പ്രതികരണമാണ് ലോകത്തിന്റെ നാനാഭാഗത്തുനിന്നും ലഭിച്ചത്. അതുകൊണ്ടുതന്നെ ഈ മത്സരം കഴിയുന്നത്ര തുടർന്നു കൊണ്ടുപോകാനാണ് ഞങ്ങളുടെ തീരുമാനം. ഇതിൽ പങ്കെടുക്കുവാൻ പോകുന്ന എല്ലാവർക്കും ആശംസകൾ. 

ബാലസാഹിത്യ ലോകത്തെ മുടിചൂടാമന്നനായി ഇന്നും വിരാജിക്കുന്ന പി. നരേന്ദ്രനാഥ് എന്ന വലിയ സാഹിത്യകാരന്റെ ഓർമ്മകൾ ഇന്നും മനസ്സിൽ സൂക്ഷിക്കുന്ന നല്ല സുഹൃത്തുക്കളുടെ.... നല്ല മനുഷ്യരുടെ.... നല്ല വായനക്കാരുടെ.. പ്രാർത്ഥനകൾ കൂടെയുണ്ടാകും എന്ന വിശ്വാസത്തോടെ...

ADVERTISEMENT