ADVERTISEMENT

മകൾ പാപ്പുവിന് പിറന്നാൾ ആശംസകൾ നേർന്ന് ഗായിക അമൃത സുരേഷ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. ‘അവളുടെ ആദ്യത്തെ പുഞ്ചിരി, എന്നെ മത്ത് പിടിപ്പിച്ച ചിരി.., ഞാൻ ജീവിക്കുന്ന പുഞ്ചിരി, എന്നെ ജീവിപ്പിക്കുന്ന പുഞ്ചിരി..എന്റെ പാപ്പു.. കുഞ്ഞേ... മമ്മിയുടെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും നല്ല കാര്യം നീയാണ്.. എന്തുതന്നെയായാലും, ലോകം എനിക്കെതിരെ തിരിഞ്ഞാലും, ഞാൻ നിന്നോട് വാഗ്ദാനം ചെയ്യുന്നു, ഞാൻ നിന്റെ പുഞ്ചിരി ഇതുപോലെ സംരക്ഷിക്കും.. മമ്മി നിന്നെ വളരെയധികം സ്നേഹിക്കുന്നു, നീ ഏറ്റവും കരുത്തുള്ളവളാണ്. ജന്മദിനാശംസകൾ എന്റെ കൺമണി... നീയാണ് എന്റെ ജീവിതം...’.- കുഞ്ഞു പാപ്പുവിന്റെ ചിത്രം പങ്കുവച്ച് അമൃത കുറിച്ചു.



ADVERTISEMENT
ADVERTISEMENT
ADVERTISEMENT