ADVERTISEMENT

തന്നെക്കുറിച്ച് ചില ഓൺലൈൻ മാധ്യമങ്ങൾ പ്രചരിപ്പിച്ച തെറ്റായ വാർത്തകളെ വിശകലനം ചെയ്ത് മലയാളത്തിന്റെ പ്രിയഗായിക അമൃത സുരേഷ്.

അമൃത സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച രസകരമായ ഈ വിഡിയോ ഇതിനകം ശ്രദ്ധേയമാണ്. തന്റെ വിവാഹം ചില മാധ്യമങ്ങൾ മൂന്നു തവണ ഉറപ്പിച്ചതാണെന്നും മുൻപു തന്റെ സഹപ്രവർത്തകർക്കും സഹോദരങ്ങൾക്കുമൊപ്പം നിൽക്കുന്ന ചിത്രങ്ങൾ പോസ്റ്റ് ചെയ്തപ്പോൾ അത് തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കപ്പെട്ടുവെന്നും തന്റെ സഹോദരങ്ങളെ ചേർത്തു പോലും വിവാഹവാർത്ത പ്രചരിപ്പിച്ചുവെന്നും അമൃത പറഞ്ഞു.

ADVERTISEMENT

‘Oh My God…!! 2 years back !!! Varane thapppi nadannna Oru video…!’ എന്ന കുറിപ്പോടെയാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘ഇത് കണ്ടോ’ എന്ന കുറിപ്പോടെ ജീവിതപങ്കാളി ഗോപി സുന്ദറിനും വിഡിയോ ടാഗ് ചെയ്തിട്ടുണ്ട്.

ADVERTISEMENT
ADVERTISEMENT