‘മാനേ... മലരമ്പൻ വളർത്തുന്ന കന്നി മാനേ...’: അയർലൻഡ് യാത്രയിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവച്ച് റിമി ടോമി
Mail This Article
×
അയർലൻഡ് യാത്രയിൽ നിന്നുള്ള തന്റെ മനോഹരമായ ചിത്രങ്ങൾ പങ്കുവച്ച് മലയാളത്തിന്റെ പ്രിയഗായിക റിമി ടോമി.
ഗായിക, അവതാരക, നടി എന്നീ നിലകളിലെല്ലാം ശ്രദ്ധ നേടിയ റിമി യാത്രകളെ ഏറെയിഷ്ടപ്പെടുന്ന ആളാണ്. തിരക്കുകൾക്കിടയിൽ നിന്നും വീണുകിട്ടുന്ന സമയം യാത്രകൾക്കായി മാറ്റി വയ്ക്കാറുമുണ്ട്. റിമിയുടെ അയർലൻഡ് യാത്രയ്ക്കിടയിൽ പകർത്തിയ ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.