ADVERTISEMENT

തന്റെ ശാരീരിക പരിമിതികളെ സംഗീതത്താലും പ്രയത്നത്താലും മറികടന്ന യുവഗായിക ചോതി ശാലുവിന്റെ വലിയൊരാഗ്രഹം സാധിച്ചതിന്റെ വിശേഷങ്ങൾ പങ്കുവച്ച്, അതിനു നിമിത്തമായതിന്റെ സന്തോഷം കുറിച്ച് നടി സീമ ജി നായർ.

‘ശുഭദിനം.. ഇന്ന് ഒരുപാട് സന്തോഷത്തോടെയാണ് ഞാൻ ഈ പോസ്റ്റ് ഇടുന്നത്.. https://youtu.be/gSGPKJ9uSik

ADVERTISEMENT

ഈ വിഡിയോയിൽ കാണുന്ന പ്രിയപ്പെട്ട ചോതി ശാലു, അവളുടെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു ഒരു റെക്കോർഡിങ് സ്റ്റുഡിയോയിൽ പോയി പാടുക എന്നത്.. കുറെ പേർ വാഗ്ദാനങ്ങൾ കൊടുത്തു... അതൊക്കെ വെറുതെ ആയിരുന്നു...പല തവണ അവൾ എനിക്ക് പേജിൽ മെസ്സേജ് ഇട്ടു.. അതൊന്നും എന്റെ കണ്ണിൽ ഉടക്കിയിരുന്നില്ല...പക്ഷെ ഒരു തവണ അത് ഞാൻ കണ്ടു... അവളുടെ നമ്പർ വാങ്ങി...എനിക്ക് ചെയ്യാവുന്നതിലപ്പുറം നിന്ന് അവളുടെ ആഗ്രഹം പൂർത്തീകരിച്ചു...മനോരമ മ്യൂസിക് അതിനു ചിറകുകൾ നൽകി...എന്റെ പ്രിയപ്പെട്ട ഒരേ ഒരു ആങ്ങള MG ANIL മ്യൂസിക് ചെയ്തു...വിവേക് മുഴക്കുന്ന്‌ എന്റെ ആഗ്രഹം പറഞ്ഞപ്പോൾ കൂടെ നിന്ന് LYRICS എഴുതി നൽകി... CAMERA കൈകാര്യം ചെയ്ത അനൂപ് മോഹൻ, ആദർശ് താമരാക്ഷൻ നിങ്ങളോട് നന്ദി പറയുന്നില്ല...എഡിറ്റ് ചെയ്ത് മനോഹരമാക്കിയ അഭിഷേക് മുട്ടം...സംവിധാ നം ചെയ്ത ആദർശ് താമരാക്ഷൻ...ചോതിയുടെ ആഗ്രഹം സാധിക്കാനായി എന്റെ ഒപ്പം നിന്ന എല്ലാവർക്കും നന്ദി... ഇനി നിങ്ങളാണ്‌ അനുഗ്രഹിക്കേണ്ടത്...കാരണം മാക്സിമം ഷെയർ ചെയ്യണം, നിങ്ങളുടെ എല്ലാ സുഹൃത്ബന്ധങ്ങളിലേക്കും... ചോതി ശാലുവിനു ഉയരങ്ങളിലേക്ക്‌ പറക്കണമെങ്കിൽ നിങ്ങൾ കനിയണം...കൂടെയുണ്ടവണം...’.– സീമ ജി നായർ സോഷ്യൽ മീഡിയയിൽ കുറിച്ചു.



ADVERTISEMENT
ADVERTISEMENT
ADVERTISEMENT