ADVERTISEMENT

മനസു കീഴടക്കി ‘അഴകാന തമിഴ് കാതൽ.’ ഹൃദയത്തില്‍ കൊളുത്തി വലിക്കുന്നൊരു നിഷ്ക്കളങ്ക പ്രണയവുമായി ‘എൻ ഇദയത്തിലേ...’ മ്യൂസിക്കൽ കവറുകളിലൂടെയും ഹ്രസ്വചിത്രങ്ങളിലൂടെയും സോഷ്യൽ മീഡിയയുടെ മനം കീഴടക്കിയ സംവിധായകൻ വേണു ശശിധരൻ ലേഖയാണ് തങ്കത്തമിഴിന്റെ ദൃശ്യഭംഗിയിൽ മനോഹരമായൊരു പ്രണയഗാനം ഒരുക്കിയിരിക്കുന്നത്. പറയാതെ ഒളിപ്പിച്ച പ്രണയം പങ്കുവയ്ക്കുന്ന നായകനായി അരങ്ങിലെത്തുന്നത് രാജേഷ് ജയകുമാറാണ്. വിദ്യ വിജയകുമാറാണ് നായിക. ഇരുവരും ഒന്നിച്ചുള്ള പ്രണയനമിഷങ്ങളാണ് ഗാനത്തിന്റെ ഹൈലൈറ്റ്. അഭിനയത്തിനു പുറമേ ഗാനത്തിന്റെ എഡിറ്റിങ്ങും കളറിങ്ങും കൈകാര്യം ചെയ്തിരിക്കുന്നതും രാജേഷാണ്.  

കാർത്തിക് മഹാദേവനാണ് ഈ മനോഹര പ്രണയഗീതത്തിന് വരികൾ എഴുതിയിരിക്കുന്നത്. ഗാനത്തിന് സംഗീതം പകർന്നിരിക്കുന്നതും കാർത്തിക്. സുനീതി കണ്ണനാണ് പ്രണയഗാനത്തിന്റെ പിന്നണിയിലെ ഹൃദ്യമായ സ്വരം. ഹൃദയ് ഗോസ്വാമിയാണ് ഗാനത്തിന്റെ പ്രൊഡക്ഷനു പിന്നിൽ. ചുരുങ്ങിയ സമയം കൊണ്ട് സോഷ്യൽ മീ‍ഡിയയും ഗാനം ഏറ്റെടുത്തു കഴിഞ്ഞു.

ADVERTISEMENT

വിഡിയോ

ADVERTISEMENT
ADVERTISEMENT