‘ഇവൻ എന്റെയാണ്, എന്റെ സ്വന്തമാണ്, എന്റെ നെഞ്ചിലാണ്...’: മിഥുൻ ജയരാജിന് പിറന്നാൾ ആശംസകൾ നേർന്ന് സിതാര
Mail This Article
×
സംഗീതസംവിധായകനും ഗായകനുമായ മിഥുൻ ജയരാജിന് പിറന്നാൾ ആശംസകൾ നേർന്ന് ഗായിക സിതാര കൃഷ്ണകുമാർ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു.
‘ആശംസകളുടെ പ്രവാഹം അടങ്ങാനായി കാത്തു നിന്നതാണ് ഞാൻ. ഇവൻ എന്റെയാണ്, എന്റെ സ്വന്തമാണ്, എന്റെ നെഞ്ചിലാണ്. ഈ അവിശ്വസനീയമായ മനുഷ്യൻ, ഈ ലോക സംഗീതജ്ഞൻ എന്റേതാണ്. എന്റെ സ്വന്തം മിത്തൂന് പിറന്നാൾ ഉമ്മകൾ’ എന്നാണ് മിഥുനൊപ്പമുള്ള ചിത്രത്തിനൊപ്പം സിതാര കുറിച്ചത്.
പോസ്റ്റിന്, ‘നമ്മുടെയാണ്’ എന്നാണ് സിതാരയുടെ ഭർത്താവ് സജീഷ് പ്രതികരണവുമായി എത്തിയത്. ‘ഉമ്മ’ എന്ന് മിഥുനും കുറിച്ചു.
വർഷങ്ങള്‍ നീണ്ട സൗഹൃദമാണ് സിതാരയും മിഥുനും തമ്മിൽ. മിഥുന്റെ സംഗീതത്തിൽ സിതാര നിരവധി ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.