മുകേഷ്, ഉർവശി, ധ്യാൻ ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ, ദുർഗ കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം.എ.നിഷാദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘അയ്യർ ഇൻ അറേബ്യ’ യിലെ ആദ്യഗാനം എത്തി.
‘അയ്യര് കണ്ട ദുബായ്’ എന്നു തുടങ്ങുന്ന പാട്ടിന്റെ വരികൾ എഴുതിയത് മനു മഞ്ജിത്. ആനന്ദ് മധുസൂദനൻ ഈണമൊരുക്കിയ പാട്ട് മിഥുൻ ജയരാജ്, മിന്നലെ നസീർ, അശ്വിൻ വിജയ്, ഭരത് സജികുമാർ, ആനന്ദ് മധുസൂദനൻ എന്നിവർ ചേർന്നാലപിച്ചിരിക്കുന്നു. മനോരമ മ്യൂസിക് പുറത്തിറക്കിയ പാട്ട് ഇതിനകം ശ്രദ്ധേയമാണ്.
വെൽത്ത് ഐ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ വിഘ്‌നേഷ് വിജയകുമാർ നിർമിക്കുന്ന ചിത്രമാണ് ‘അയ്യർ ഇൻ അറേബ്യ’. ജാഫർ ഇടുക്കി, അലൻസിയർ, മണിയൻപിള്ള രാജു, കൈലാഷ്, സുധീർ കരമന, സോഹൻ സീനുലാൽ, ഉല്ലാസ് പന്തളം, ജയകൃഷ്ണൻ, സിനോജ് സിദ്ധിഖ്, ജയകുമാർ, ഉമ നായർ, ശ്രീലത നമ്പൂതിരി, രശ്മി അനിൽ, വീണ നായർ, നാൻസി, ദിവ്യ എം നായർ, ബിന്ദു പ്രദീപ് എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നു.