ADVERTISEMENT

ഇന്ന് ഗായകന്‍ എം.ജി. ശ്രീകുമാറിന്റെ 67ാം ജന്മദിനമാണ്. എം.ജി. ശ്രീകുമാറിനു ജന്മദിനാശംസകൾ നേർന്ന് ഭാര്യ ലേഖ ശ്രീകുമാര്‍. എംജിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് സോഷ്യല്‍മീഡിയയില്‍ ലേഖ കുറിച്ച വാക്കുകൾ ശ്രദ്ധ നേടുകയാണ്. ‘വാക്കുകളെ മനോഹരമായ ഈണങ്ങളായും നിമിഷങ്ങളെ മായാജാലങ്ങളായും മാറ്റുന്നവന് ജന്മദിനാശംസകൾ. ഇനിയും പാടൂ, എന്നും തിളങ്ങൂ. ഓരോ വർഷം കഴിയുന്തോറും ഉള്ളിലെ കല വളർന്നുകൊണ്ടേയിരിക്കട്ടെ. പിറന്നാള്‍ ആശംസകൾ ശ്രീക്കുട്ടാ’- ലേഖ ശ്രീകുമാർ കുറിച്ചു. 

നിരവധി പേരാണ് എം.ജി. ശ്രീകുമാറിനു പിറന്നാൾ ആശംസകൾ നേർന്നു രംഗത്തെത്തുന്നത്. 1988 ൽ തിരുവനന്തപുരം തൈക്കാട് ധർമശാസ്ത ക്ഷേത്രത്തിൽ വച്ചാണ് എം.ജി .ശ്രീകുമാറും ലേഖയും ആദ്യമായി കണ്ടുമുട്ടിയത്. പിന്നീട് സംഗീതക്കച്ചേരി വേദികളിൽ വച്ച് വീണ്ടും കാണുകയും സൗഹൃദത്തിലാവുകയും ചെയ്തു. 2000 ൽ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വച്ച് ഇരുവരും വിവാഹിതരായി.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT