മൂന്നു മാസം കൊണ്ട് പത്ത് കിലോ ശരീര ഭാരം കുറച്ചതിന്റെ സന്തോഷം പങ്കുവച്ച് ഗായിക അഭിരാമി സുരേഷ്. സൗന്ദര്യം മുന്നിൽക്കണ്ടല്ല ഈ മാറ്റം എന്നും അൽപ്പം കൂടുതൽ ആത്മവിശ്വാസവും എളുപ്പവും തോന്നാനാണ് ഈ മാറ്റമെന്നും അഭിരാമി പറയുന്നു.
‘ഓരോ ശരീര തരത്തിനും മാറ്റങ്ങൾ വരുത്താൻ വ്യത്യസ്ത സാങ്കേതിക വിദ്യകളും മെക്കാനിസങ്ങളും ആവശ്യമായതിനാൽ, ഇത് നിങ്ങൾക്കായി പ്രവർത്തിക്കുമോ എന്ന് എനിക്ക് ഉറപ്പില്ല’ എന്നും അഭിരാമി എടുത്തു പറയുന്നു.
കൊച്ചിയിലെ കഫെ ഉട്ടോപ്യ എന്ന റെസ്റ്റോറന്റിന്റെ നടത്തിപ്പുകാരി കൂടിയാണ് അഭിരാമി ഇപ്പോൾ.