‘ശവത്ത് കുത്ത്’ പാട്ടുമായി ഡബ്സി: ‘പ്രാവിൻകൂട് ഷാപ്പി’ലെ ഗാനം ശ്രദ്ധേയമാകുന്നു
Mail This Article
×
സൗബിന്‍ ഷാഹിറും ബേസില്‍ ജോസഫും പ്രധാന വേഷങ്ങളിൽ എത്തിയ ‘പ്രാവിൻകൂട് ഷാപ്പ്’ലെ ‘ശവത്ത് കുത്ത്’ എന്ന ഫാസ്റ്റ് നമ്പർ പാട്ട് ഹിറ്റ്. ഡബ്സിയാണ് ആലാപനം. വരികളൊരുക്കിയിരിക്കുന്നത് മുഹ്‍സിൻ പരാരിയും ഈണം നൽകിയിരിക്കുന്നത് വിഷ്ണു വിജയ്‍യും.
ലിറിക്ക് വിഡിയോയാണ് ഇപ്പോള്‍ ഗാനം യൂട്യൂബിൽ എത്തിയിരിക്കുന്നത്.
അൻവർ റഷീദ് എന്‍റർടെയ്ൻമെന്‍റ്സിന്റെ ബാനറിൽ അൻവർ റഷീദ് നിർമ്മിച്ച് നവാഗതനായ ശ്രീരാജ് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രത്തിൽ ചാന്ദ്നി ശ്രീധരൻ, ശിവജിത് പത്മനാഭൻ, ശബരീഷ് വർമ്മ, നിയാസ് ബക്കർ, രേവതി, വിജോ അമരാവതി, രാംകുമാർ, സന്ദീപ്, പ്രതാപൻ കെ.എസ് തുടങ്ങിയവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഷൈജു ഖാലിദ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രം കൂടിയാണിത്.