മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ‘തുടരും’ സിനിമയിലെ ഗാനം ശ്രദ്ധേയമാകുന്നു. ബി.കെ.ഹരിനാരായണന്റെ വരികൾക്ക് ജേക്സ് ബിജോയ് ആണ് സംഗീതം പകർന്നത്. ഹരിഹരനും ഗോകുൽ ഗോപകുമാറും ചേർന്നാണ് ‘കഥ തുടരും’ എന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത്.
മോഹൻലാൽ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘തുടരും’. ശോഭനയും മോഹന്‍ലാലും 15 വര്‍ഷങ്ങള്‍ക്കു ശേഷം ഒന്നിക്കുന്ന ചിത്രമെന്ന സവിശേഷതയുമുണ്ട്.