പിടികൂടിയത് ആറ് ഗ്രാം കഞ്ചാവ്, ഉപയോഗിച്ചതായി സമ്മതിച്ചെന്നു സൂചന: വേടൻ അറസ്റ്റിൽ
Mail This Article
×
ഫ്ലാറ്റിൽ നിന്നു കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തിൽ റാപ്പർ വേടൻ (ഹിരൺദാസ് മുരളി) അറസ്റ്റിൽ. കഞ്ചാവ് ഉപയോഗിച്ചതായി ഇയാൾ സമ്മതിച്ചതായാണ് വിവരം. തൃപ്പൂണിത്തുറ പൊലീസ് നടത്തിയ പരിശോധനയില്‍ മേശപ്പുറത്തും മറ്റിടങ്ങളിലുമായി ആറ് ഗ്രാം കഞ്ചാവാണ് പിടികൂടിയത്. ഒമ്പതരലക്ഷം രൂപയും ഫ്ലാറ്റിൽ നിന്ന് കണ്ടെത്തി.
വേടൻ അടക്കം ഒമ്പത് പേരാണ് ഫ്ലാറ്റിൽ ഉണ്ടായിരുന്നത്. പ്രോഗ്രാമിന്റെ ആലോചന എന്ന പേരിലാണ് ഇവർ ഫ്ലാറ്റിൽ ഒത്തുകൂടിയത്. അതിനിടെ സംസ്ഥാന സർക്കാരിന്റെ നാലാം വാർഷിക ആഘോഷ പരിപാടിയിൽ നിന്നാണ് വേടന്റെ റാപ്പ് ഷോ ഒഴിവാക്കി. കഞ്ചാവ് കേസിൽ കസ്റ്റഡിയിലെടുത്ത സാഹചര്യത്തിലാണ് തീരുമാനം.