Friday 01 July 2022 03:27 PM IST : By സ്വന്തം ലേഖകൻ

‘എന്റെ പ്രാണന്റെ പ്രാണൻ’: പ്രിയപ്പെട്ടവൾക്കായി ഹൃദയം നിറയ്ക്കും സർപ്രൈസ്: സിത്താരയെക്കുറിച്ച് ഭർത്താവ്

sithara-husband

പ്രിയപ്പെട്ടവളുടെ പിറന്നാൾ ദിനത്തിൽ ഹൃദയം തൊടും കുറിപ്പ് പങ്കുവച്ച് ഗായിക സിത്താര കൃഷ്ണകുമാറിന്റെ ഭർത്താവ്. സിത്താരയ്ക്ക് ജന്മദിനാശംസ നേർന്ന് ഭർത്താവ് ഡോ.സജീഷ് പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധേയമാകുന്നത് ‘എന്റെ പ്രാണന്റെ പ്രാണന് പിറന്നാൾ ആശംസകൾ’ എന്ന ഹൃദ്യമായ അടിക്കുറിപ്പോടെ സിത്താരയ്ക്കൊപ്പമുള്ള ചിത്രം സജീഷ് പങ്കുവച്ചു. 

പിന്നാലെ സിത്താരയ്ക്കു പിറന്നാൾ മംഗളങ്ങളുമായി സുഹൃത്തുക്കളും ആരാധകരും ഉൾപ്പെടെ നിരവധി പേർ രംഗത്തെത്തി. സജീഷിന്റെ ഒറ്റവരി പോസ്റ്റിൽ നിറയെ സ്നേഹമാണെന്നാണ് പോസ്റ്റിനു ലഭിക്കുന്ന കമന്റുകൾ. 

സിത്താരയും സജീഷും ഒരുമിച്ചുള്ള ചിത്രങ്ങൾ ശ്രദ്ധ നേടാറുണ്ട്. മകൾ സാവൻ ഋതുവും സമൂഹമാധ്യമലോകത്തിനു സുപരിചിതയാണ്. വിവാഹവാർഷിക ദിനത്തിൽ സിത്താരയും സജീഷും പങ്കുവച്ച ചിത്രവും കുറിപ്പും ചർച്ചയായിരുന്നു. 14ാം വിവാഹവാർഷികമാണ് ഇരുവരും ആഘോഷിച്ചത്.