തകർപ്പൻ വൈബിൽ ടൊവിനോ, ഒപ്പം ഭാവനയും സൗബിനും: ‘നടികർ’ പ്രമോ ഗാനം ശ്രദ്ധേയമാകുന്നു
Mail This Article
×
ലാൽ ജൂനിയർ സംവിധാനം ചെയ്ത് ടൊവിനോ തോമസ് നായകനാകുന്ന ‘നടികർ’ ന്റെ പ്രമോ ഗാനം ശ്രദ്ധേയമാകുന്നു. യക്സൻ ഗാരി പെരേരയും നേഹ.എസ്.നായരും ചേർന്നു സംഗീതം നൽകിയിരിക്കുന്ന ഗാനം എഴുതി ആലപിച്ചത് റാപ്പർ എം.സി.കൂപ്പറാണ്.
സൂപ്പർതാരം ഡേവിഡ് പടിക്കലായുള്ള ടൊവിനോയുടെ സ്റ്റൈലിഷ് പ്രകടനമാണ് വിഡിയോയുടെ ആകർഷണം. അലന്‍ ആന്റണി, അനൂപ് വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഗോഡ്‌സ്പീഡാണ് ചിത്രം നിര്‍മിക്കുന്നത്. മൈത്രി മൂവി മെക്കേഴ്‌സിന്റെ നവീൻ യർനേനിയും വൈ.രവിശങ്കറും ചിത്രത്തിന്റെ ഭാഗമാകുന്നു. മേയ് 4ന് ചിത്രം പ്രദർശനത്തിനെത്തും.