ചെറിയപെരുന്നാള്‍ ആശംസകൾക്കൊപ്പം ‘ആടുജീവിത’ത്തിലെ സൂപ്പർഹിറ്റ് ഗാനം ‘പെരിയോനേ എൻ റഹ്മാനേ...’ ആലപിക്കുന്ന വിഡിയോയുമായി ഇന്ദ്രജിത്–പൂർണിമ താരദമ്പതികളുടെ മകളും ഗായികയുമായ പ്രാർത്ഥന. പ്രാർഥന ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോ ഇതിനകം 25ലക്ഷത്തിലധികം പേർ കണ്ടുകഴിഞ്ഞു
പൃഥ്വിരാജ്–ബ്ലെസി ചിത്രം ആടുജീവിതത്തിനു വേണ്ടി എ.ആർ റഹ്മാൻ ഈണം പകർന്ന ‘പെരിയോനേ എൻ റഹ്മാനേ’ അടുത്തിടെയുണ്ടായ ഏറ്റവും ശ്രദ്ധേയമായ മലയാളസിനിമ ഗാനങ്ങളിലൊന്നാണ്.
സാനിയ ഇയ്യപ്പൻ, വിനയ് ഫോർട്ട്, ശിവദ തുടങ്ങി നിരവധി പ്രമുഖർ പ്രാർഥനയുടെ പാട്ടിനു കമന്റുമായി എത്തി. ആടുജീവിതത്തിനു വേണ്ടി ഈ ഗാനം ആലപിച്ച ജിതിൻ രാജും സ്നേഹം
2018ൽ പുറത്തിറങ്ങിയ ‘മോഹൻലാൽ’ എന്ന ചിത്രത്തിലെ ‘ലാലേട്ടാ...’ എന്ന പാട്ടിലൂടെയാണ് പ്രാർഥന ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് കുട്ടൻപിള്ളയുടെ ശിവരാത്രി, ഹെലൻ, ഓ ബേബി എന്നീ ചിത്രങ്ങൾക്കു വേണ്ടിയും ഗാനങ്ങൾ ആലപിച്ചു.