കാമുകൻ ഉണ്ടോ എന്ന ചോദ്യങ്ങൾക്കു മറുപടിയുമായി യുവഗായികയും നടിയുമായ അഭിരാമി സുരേഷ്. താരം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോ ഇതിനകം ശ്രദ്ധേയമാണ്.
‘ആളുകൾ എന്നോട് ബോയ് ഫ്രണ്ട് ഉണ്ടോ എന്നു ചോദിക്കുമ്പോൾ’ എന്ന ചോദ്യം എഴുതിക്കാണിച്ച അഭിരാമി, അതിന്റെ മറുപടിയായി മോഹൻലാൽ ഒരു സിനിമാ പ്രമോഷൻ പരിപാടിക്കിടെ പറഞ്ഞ ‘ആവശ്യമില്ലാത്ത കാര്യം ചോദിക്കേണ്ട എന്ന’ ഡയലോഗ് ആണ് കൂട്ടിച്ചേർത്തിരിക്കുന്നത്.
അഭിരാമിയുടെ രസകരമായ ഈ പ്രതികരണം ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയായിരിക്കുന്നു.