ADVERTISEMENT

ഇന്ത്യൻ സിനിമ സംഗീതത്തിലെ ഇതിഹാസം എ.ആർ.റഹ്മാനെ കണ്ടുമുട്ടിയതിന്റെ സന്തോഷം പങ്കുവച്ച് ഗായിക അമൃത സുരേഷ്. ‘ഒടുവിൽ അത് സംഭവിച്ചു. എന്റെ ജീവിതത്തിലെ സുപ്രധാന നിമിഷം’ എന്ന കുറിപ്പോടെ റഹ്മാനൊപ്പമുള്ള ചിത്രം അമൃത സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. ചിത്രം പകർത്തിയ നസീഫ് മുഹമ്മദിനോട് അമൃത നന്ദി അറിയിച്ചിട്ടുണ്ട്.

മുൻപൊരിക്കൽ ദുബായ് എക്സ്പോയിൽ വച്ച് എ.ആർ.റഹ്മാനെ യാദൃച്ഛികമായി കണ്ടതിന്റെ സന്തോഷവും അമൃത ആരാധകരുമായി പങ്കുവച്ചിരുന്നു. ‘ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളിലൊന്ന്’ എന്നായിരുന്നു റഹ്മാനൊപ്പമുള്ള ആദ്യ കൂടിക്കാഴ്ചയെ അമൃത വിശേഷിപ്പിച്ചത്.

ADVERTISEMENT

നിരവധി ആളുകളാണ് അമൃതയുടെ പോസ്റ്റിനു താഴെ സന്തോഷം പങ്കുവയ്ക്കുന്നത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT