Friday 12 March 2021 12:28 PM IST : By സ്വന്തം ലേഖകൻ

‘ഇന്നെനിക്ക് കണ്ണെഴുതാൻ, വിണ്ണിലെ നക്ഷത്ര മഷിക്കൂട്’: ഇരുൾ പടർന്ന കണ്ണുമായി അനന്യ പാടുന്നു: വേദനിപ്പിച്ച് ആ വരികൾ

ananya-song

‘സ്കൂളിൽ പഠിപ്പിക്കുന്ന ടീച്ചറാകണം, ചിത്ര ചേച്ചിയെ പോലെ പാട്ടുകാരിയാകണം’

അനന്യ കുട്ടിയുടെ കണ്ണിലെ വെളിച്ചം മാത്രമേ ദൈവം എടുത്തുള്ളു, അവൾ പങ്കുവച്ച സ്വപ്നങ്ങൾക്കിപ്പോഴും ആയിരം വർണങ്ങളുടെ തിളക്കമാണ്. ഇരുൾ പടർന്ന മിഴിയിൽ സംഗീതത്തിന്റെ വെളിച്ചം നിറച്ച ഗായികയെ ‘വനിത ഓൺലൈനാണ്’ പ്രിയ വായനക്കാർക്ക് ആദ്യം പരിചയപ്പെടുത്തിത്. ആരും കൊതിക്കുന്ന സ്വരമാധുര്യം കൊണ്ട് വിധിയെ തോൽപ്പിക്കുന്ന അനന്യ സോഷ്യല്‍ മീഡിയക്ക് പ്രിയങ്കരിയായത് അതിവേഗം. കണ്ണിൽ വെട്ടം നൽകിയില്ലെങ്കിലും സംഗീതത്തിന്റെ പൊൻവെട്ടം വേണ്ടോളം നൽകി ഈശ്വരൻ അനുഗ്രഹിച്ച ഈ കുഞ്ഞു പാട്ടുകാരിയുടെ ‘നീ മുകിലോ’ എന്ന ഗാനം കാതുകളിൽ നിന്നും ഹൃദയങ്ങളിലേക്കാണ് കുടിയേറിയത്. ഗാനം ഗാനം വൈറലായപ്പോൾ അനന്യയുടെ സ്വപ്നം സാക്ഷാത്കരിക്കാൻ... അവളെ കേൾക്കാൻ സംഗീതലോകത്തെ പ്രതിഭകളുമെത്തി. വെള്ളം’ സിനിമയിലെ ‘പുലരിയിലച്ഛന്റെ തുടുവിരലെന്നപോൽ തൊട്ടുണർത്തുന്നു തൂവെട്ടം...’ എന്ന പ്രാർഥനാഗാനത്തിലൂടെ ഒരിക്കൽ കൂടി ഹൃദയങ്ങളിലേക്ക് ചേക്കേറി.

അനന്യ മോളുടെ പാട്ടിന് വനിത ഓൺലൈന്‍ ഒരിക്കൽ കൂടി കാതോർക്കുകയാണ്. വനിത ഓൺലൈന്റെ ‘ഓഫ് ബീറ്റിലൂടെയാണ്’ പ്രിയഗാനമൊരെണ്ണം അനന്യ ശ്രോതാക്കൾക്കായി പങ്കുവയ്ക്കുന്നത്. ‘ഇന്നെനിക്ക് പൊട്ടുകുത്താൻ സന്ധ്യകൾ ചാലിച്ച സിന്ദൂരം... ഇന്നെനിക്ക് കണ്ണെഴുതാൻ...’ കൂരിരുൾ പടർന്ന കണ്ണുകളുമായി അനന്യ ആ വരികൾ ആലപിക്കുമ്പോൾ ഉള്ളിൽ നോവു പടരുമെന്നുറപ്പ്.

വിഡിയോ കാണാം: