ജീവിത പങ്കാളി ആദിത്യയ്ക്കും സുഹൃത്തുക്കൾക്കുമൊപ്പമുള്ള തന്റെ മനോഹരചിത്രങ്ങൾ പങ്കുവച്ച് ഗായിക അഞ്ജു ജോസഫ്. ‘Grateful for 2024 and my people!!’ എന്ന കുറിപ്പോടെയാണ് അഞ്ജു ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.
അടുത്തിടെയായിരുന്നു ആദിത്യയും അഞ്ജുവുമായുള്ള വിവാഹം. നീണ്ട കാലത്തെ പ്രണയത്തെത്തുടർന്നാണ് ഇവർ ഒന്നിച്ചു ജീവിക്കാൻ തീരുമാനിച്ചത്. ആദിത്യയ്‌ക്കൊപ്പമുള്ള സന്തോഷ നിമിഷങ്ങള്‍ എല്ലാം അഞ്ജു സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുമുണ്ട്.