ADVERTISEMENT

കലാഭവന്‍ മണി ആലപിച്ച ഹിറ്റ് നാടൻപാട്ടുകളിലൂടെ ആസ്വാദകരുടെ മനസ്സിൽ ഇടം നേടിയ പ്രശസ്ത നാടൻപാട്ട് രചയിതാവ് അറുമുഖൻ വെങ്കിടങ്ങ് (എൻ എസ് അറുമുഖൻ) അന്തരിച്ചു. 65 വയസ്സായിരുന്നു.

മണി പാടിയ ചാലക്കുടി ചന്തയ്ക്കു പോകുമ്പോൾ, പകല് മുഴുവൻ പണിയെടുത്ത്, മിനുങ്ങും മിന്നാമിനുങ്ങേ തുടങ്ങി, മുന്നൂറ്റിയന്‍പതോളം നാടന്‍ പാട്ടുകള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. കലാഭവന്‍ മണിക്ക് വേണ്ടി മാത്രം ഇരുനൂറോളം പാട്ടുകള്‍ എഴുതി.

ADVERTISEMENT

മീനാക്ഷീ കല്യാണത്തിലെ കൊടുങ്ങല്ലൂരമ്പലത്തില്‍, മീശമാധവനിലെ എലവത്തൂര്‍ കായലിന്റെ തുടങ്ങിയ ഗാനങ്ങളും രചിച്ചു. ചന്ദ്രോത്സവം, ഉടയോന്‍, സാവിത്രിയുടെ അരഞ്ഞാണം തുടങ്ങിയ ചിത്രങ്ങളിലും പാട്ടുകള്‍ എഴുതി.

ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് കഴിഞ്ഞ ദിവസം അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പുലർച്ചെയോടെ മരിച്ചു.

ADVERTISEMENT

ഭാര്യ – അമ്മിണി. മക്കൾ സിനി, സിജു, ഷൈനി, ഷൈൻ, ഷിനോയ്, കണ്ണൻ പാലാഴി. മരുമക്കൾ – വിജയൻ, ഷിമ, ഷാജി, അമ്പിളി, സതി, രമ്യ.

ADVERTISEMENT
ADVERTISEMENT