യുവഗായിക അശ്വതി നായരുടെ ‘അഗ നഗ...’കവർ സോങ് ശ്രദ്ധേയമാകുന്നു. ‘പൊന്നിയിൻ സെൽവൻ’ രണ്ടാം ഭാഗത്തിനു വേണ്ടി എ.ആർ റഹ്മാൻ ഈണം പകർന്ന ഈ ഹിറ്റ് ഗാനം അശ്വതി മനോഹരമായ ആലപിച്ചിരിക്കുന്നു.
മുൻപ്, പത്തു വയസ്സിൽ, ‘ഒപ്പം’ സിനിമയിലെ ‘മിനുങ്ങും മിന്നാമിനുങ്ങേ...’ എന്ന സൂപ്പർഹിറ്റ് ഗാനം പാടി സോഷ്യൽ മീഡിയയുടെ മനം കവർന്നാണ് അശ്വതി നായർ ശ്രദ്ധേയയായത്. പാട്ട് ഹിറ്റായതോടെ സംഗീതരംഗത്ത് സജീവമായി.
ഷാർജയിൽ സ്ഥിരതാമസമാക്കിയ പ്രശാന്ത് നായരുടെയും ദീപ്തിയുടെയും മകളാണ് അശ്വതി. സംഗീത മത്സരത്തിൽ നിരവധി പുരസ്കാരങ്ങളും അശ്വതിയെ തേടിയെത്തിയിട്ടുണ്ട്. നാലു വയസു മുതലാണ് അശ്വതി പാടിത്തുടങ്ങിയത്. അശ്വതിയുടെ ചേച്ചി അദിതിയും ടി വി പരിപാടികളില്‍ സജീവമാണ്.