മോഹൻലാല്‍ സംവിധാനം ചെയ്യുന്ന ആദ്യ സിനിമ ബറോസിലെ ആദ്യ ഗാനത്തിന്റെ ലിറിക്കൽ വിഡിയോ എത്തി. മോഹൻലാൽ ആണ് ‘ഇസബെല്ലാ’ എന്നു തുടങ്ങുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത്.
ലിഡിയൻ നാദസ്വരമാണ് സംഗീത സംവിധാനം. വിനായക് ശശികുമാറിന്റേതാണ് വരികൾ. ഹിന്ദിയിൽ ബോളിവുഡ് ഗായകൻ ഷാൻ ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ബറോസ് ഉടൻ തിയറ്ററുകളിലെത്തും. ചിത്രത്തിലെ നായകനും മോഹൻലാൽ ആണ്.