Thursday 08 October 2020 02:47 PM IST : By സ്വന്തം ലേഖകൻ

കൂട്ടുകെട്ടിനെ പാട്ടിലാക്കി 'ബീയിങ് സൗഹൃദം'; സംഗീത പ്രേമികളുടെ ഹൃദയം കവര്‍ന്ന് മേലെ മാരിവില്‍; വിഡിയോ

being

കൂട്ടുകെട്ടിനെ പാട്ടിലാക്കി ബീയിങ് സൗഹൃദം. സൗഹൃദത്തെ സംഗീതത്തിന്റെ മേമ്പൊടിയില്‍ അവതരിപ്പിക്കുകയാണ് മേലേ മാരിവില്‍ എന്നു തുടങ്ങുന്ന മനോഹര ഗാനം. വേണു ശശിധരന്‍ ലേഖയാണ് ഈ മനോഹര സംഗീതാവിഷ്‌ക്കാരം സംവിധാനം ചെയ്ത് അണിയിച്ചൊരുക്കിയത്. ക്യാംപസ് സൗഹൃദത്തിന്റെ ആഴവും നഷ്ടവുമെല്ലാം സംഗീത വിഡിയോയില്‍ ഹൃദ്യമായി ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. അഭിജിത്ത് ആര്‍ എസിന്റെ സംഗീതത്തിലൊരുങ്ങിയ ഗാനത്തിന് വരികള്‍ ഒരുക്കിയത് അതുല്‍ ജോണാണ്. അര്‍ജുന്‍ കൃഷ്ണയാണ് ഈ മനോഹര ഗാനം ആലപിച്ചിരിക്കുന്നത്.

ഗാനത്തിന്റെ ഛായാഗ്രഹണവും സംവിധായകന്‍ വേണുവാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. രാജേഷ് ജയകുമാറിന്റേതാണ് എഡിറ്റിങ്. അങ്കിത് ഹരികൃഷ്ണന്‍, ഗായത്രി മയൂര, അഭിജിത്ത് യുബി, സാവിത്രി മയൂര, അഭിജിത്ത് ആര്‍ എസ് എന്നിവരാണ് അഭിനേതാക്കള്‍.

വിഡിയോ കാണാം;