ADVERTISEMENT

ലോകം മുഴുവൻ തരംഗമായി ദക്ഷിണ കൊറിയൻ സൂപ്പർ പോപ് ബാൻഡ് ബിടിഎസിന്റെ ഏറ്റവും പുതിയ ഇംഗ്ലിഷ് ഗാനം ‘ബട്ടർ’. മ്യൂസിക് വിഡിയോ യൂട്യൂബിൽ റിലീസ് ചെയ്ത് 10 മിനിറ്റിനകം ഒരു കോടി പേർ കണ്ടു ചരിത്രം കുറിച്ചു. വായിലിട്ടാൽ അലിഞ്ഞു പോകുന്ന ‘ബട്ടർ’ എന്നാണ് ബിടിഎസ് ആരാധകർ പാട്ടിനെ വിശേഷിപ്പിച്ചത്.

ബിടിഎസ് നായകൻ ആർഎമ്മിനു പുറമേ ജിൻ, ഷുഗ, ജെ-ഹോപ്പ്, ജിമിൻ, വി, ജംഗൂക്ക് എന്നിവരാണ് ബിടിഎസ് ടീം. കോവിഡ് പ്രതിസന്ധിയ്ക്കിടെ എല്ലാവർക്കും ആഹ്‌ളാദം പകരുന്ന രസകരവും സുന്ദരവുമായ ഗാനം എന്നാണ് ബിടിഎസ് ബട്ടറിനെ കുറിച്ച് പറഞ്ഞത്. 

ADVERTISEMENT

കഴിഞ്ഞ വർഷം ബിടിഎസിന്റെ തന്നെ ‘ഡൈനമൈറ്റ്’ ഒരു കോടി റെക്കോർഡ് നേടിയത് 13 മിനിറ്റു കൊണ്ടായിരുന്നു. ഏഴംഗ ബാന്‍ഡായ ബിടിഎസിന്റെ ‘ഡൈനമൈറ്റ്’ 2020 സെപ്റ്റംബറിൽ ബിൽബോർഡ് ഹോട് പട്ടികയിൽ ഒന്നാമതെത്തുകയും ഗ്രാമി നിർദേശങ്ങൾ നേടുകയും ചെയ്തെങ്കിലും പുരസ്കാരം കിട്ടിയില്ല. 

ഇത്തവണ ‘ബട്ടർ’ ആണ് ബിടിഎസിന്റെ ഗ്രാമി പ്രതീക്ഷ. ഇവരുടെ രണ്ടാമത്തെ ഇംഗ്ലിഷ് ഗാനം കൂടിയാണിത്. ആദ്യത്തേത് ‘ഡൈനമൈറ്റ്’. തിങ്കളാഴ്ച നടക്കുന്ന ബിൽബോര്‍ഡ് മ്യൂസിക് അവാർഡ്സിൽ ഡൈനമൈറ്റിന് നാലു നാമനിർദേശങ്ങളുണ്ട്. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT