ADVERTISEMENT

മലയാളത്തിന്റെ പ്രിയഗായകനാണ് ജി.വേണുഗോപാല്‍. പാടിയ പാട്ടുകളിലെല്ലാം ഒരു ‘വേണുഗോപാൽ ടച്ച്’ കൊടുത്തിട്ടുണ്ട് അദ്ദേഹം. ആ പുതുമയാണ് മകന്‍ അരവിന്ദിലേക്കും പകർന്നു കിട്ടിയിരിക്കുന്നത്. ‘ഹൃദയം’ സിനിമയിലെ ‘നഗുമോ...’ എന്ന കീർത്തനം പാട്ടു പഠിച്ചിട്ടില്ലാത്ത അരവിന്ദിനെ മലയാളിയുവത്വത്തിന്റെ പ്രിയഗായകനാക്കി. വേണുഗോപാലിന്റെയും രശ്മിയുടെയും മകനായ അരവിന്ദ് പാട്ടിനൊപ്പം സിനിമയും നെഞ്ചോട് ചേർത്തു പിടിക്കുന്നു. സിനിമയെന്ന മോഹമാണ് അരവിന്ദിനെ നയിക്കുന്നത്. ന്യൂയോർക്ക് ഫിലിം അക്കാദമിയിൽ നിന്നു സിനിമ പഠിച്ചെത്തി. ‘കൂടെ’, ‘ഹൃദയം’ എന്നീ ചിത്രങ്ങളിൽ സഹസംവിധായകനായി. ഇപ്പോൾ തന്റെ ആദ്യ സിനിമ സംവിധാനം ചെയ്യുന്നതിനുള്ള തയാറെടുപ്പിലും.

സിനിമാപ്പാട്ടിന്റെ 38 ാം വർഷത്തിലെത്തിയ ജി. വേണുഗോപാലും പാട്ടിന്റെ വഴിയിലെ പുതുതാരമായ അരവിന്ദും ചേർന്ന് ഈ വിഷുദിനത്തിൽ ‘വനിത ഓൺലൈനു’ വേണ്ടി പാട്ടിന്റെ കണിയൊരുക്കുകയാണ്. വേണുഗോപാൽ പാടിയ മനോഹരമായ ഗാനങ്ങളും അരവിന്ദിന്റെ പ്രിയഗാനങ്ങളും ഇരുവരും ചേർന്ന് ആലപിക്കുന്നു.

ADVERTISEMENT

വിഡിയോ കാണാം:

 

ADVERTISEMENT

 

 

ADVERTISEMENT

 

 

ADVERTISEMENT