Wednesday 08 November 2023 03:09 PM IST : By സ്വന്തം ലേഖകൻ

‘ഒരാളുമായി ഫോട്ടോ പോസ്റ്റ് ചെയ്താല്‍ അതിനെ പെണ്ണുപിടി എന്നു കാണാന്‍ നിങ്ങള്‍ക്കെങ്ങനെ കഴിയുന്നു’: ഗോപി സുന്ദർ

gopi

പെണ്‍സുഹൃത്തിനൊപ്പമുള്ള തന്റെ ചിത്രത്തെ വിമർശിച്ചവർക്ക് മറുപടിയുമായി സംഗീത സംവിധായകൻ ഗോപി സുന്ദർ.

‘ഇവിടെ ആര്‍ക്കും ഒരു പ്രശ്‌നവുമില്ല. ഒരു പരാതിയും ഇല്ല. ആരും ആരെയും ചതിച്ചിട്ടുമില്ല. എല്ലാവരും സന്തോഷമായി പോകുന്നു. നിങ്ങള്‍ക്കൊന്നും വേറെ ഒരു പണിയും ഇല്ലേ. പിന്നെ ഒരു കാര്യം ചോദിക്കട്ടെ, ഈ ലോകത്ത് ഒരാളുമായി ഒരു ഫോട്ടോ പോസ്റ്റ് ചെയ്താല്‍ അതിനെ പെണ്ണുപിടി എന്ന കാര്യമായി കാണാന്‍ നിങ്ങള്‍ക്ക് എങ്ങനെ ആണ് കഴിയുന്നത്. നമിച്ചു. അരി തീര്‍ന്നെങ്കില്‍ അണ്ണന്‍മാര്‍ക്ക് മാസം അരി ഞാന്‍ വാങ്ങിത്തരാം’. - ഗോപി സുന്ദര്‍ സോഷ്യൽ മീഡിയയിൽ കുറിച്ചു.

സ്വിറ്റ്‌സര്‍ലാന്‍ഡില്‍ ഒരു സംഗീത പരിപാടിക്കെത്തിയ ഗോപി സുന്ദർ പങ്കുവച്ച ചിത്രമാണ് വിമർശനങ്ങൾക്ക് വഴിതെളിച്ചത്.