ADVERTISEMENT

മൊഹബ്ബത്തിന്റെ മൊഞ്ചേറുന്നൊരു പ്രണയഗീതവുമായി ലാൽ ജോസ് ചിത്രം 'മ്യാവൂ.' ജസ്റ്റിൻ വർഗീസ് ഈണമിട്ടിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് അദീഫ് മുഹമ്മദ് ആണ്. സുഹൈൽ കോയയുടെ വരികളാണ് പാട്ടിന്റെ ജീവൻ. ഹിജാബി' എന്നു പേരിട്ടിരിക്കുന്ന ഗാനത്തെ പ്രേക്ഷകർ ചുരുങ്ങിയ സമയംകൊണ്ട് ഹൃദയത്തോടു ചേർത്തു.

സൗബിനും മംമ്തയുമാണ് ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറും പ്രേക്ഷക മനസുകൾ ഏറ്റെടുത്തിരുന്നു. അറബ് മണ്ണിലെ പ്രണയസുന്ദര നിമിഷങ്ങളും മനോഹര ദൃശ്യങ്ങളുമാണ് പാട്ടിനെ വേറിട്ടു നിർത്തുന്നത്. ഒരു കഥ പറയും പോലെ അവതരിപ്പിക്കുന്ന പാട്ട് ഹൃദ്യമെന്നാണ് പ്രേക്ഷകരുടെ പക്ഷം.

ADVERTISEMENT

തണ്ണീർ മത്തൻ ദിനങ്ങളിലെ സൂപ്പർ ഹിറ്റ് പാട്ടുകൾക്കു ശേഷം സംഗീത സംവിധായകൻ ജസ്റ്റിൻ വർഗീസും ഗാനരചയിതാവ് സുഹൈൽ കോയയും ഒരുമിക്കുന്ന ചിത്രം കൂടിയാണ് മ്യാവൂ.

ചിത്രത്തില്‍ വേറിട്ട ലുക്കിലാണ് സൗബിൻ പ്രത്യക്ഷപ്പെടുന്നത്. മംമ്തയും ഗാനരംഗത്തിൽ അതിസുന്ദരിയായാണ് എത്തിയിരിക്കുന്നത്. ഡോ.ഇക്ബാൽ കുറ്റിപ്പുറത്തിന്റെ രചനയിൽ തോമസ് തിരുവല്ല നിർമിച്ചിരിക്കുന്ന ചിത്രം ഉടൻ റിലീസിനെത്തും.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT