Thursday 19 May 2022 02:19 PM IST : By സ്വന്തം ലേഖകൻ

‘ഒരു നാളിതാ പുലരുന്നു...’: ‘ജോണ്‍ ലൂതര്‍’: മനോഹര ഗാനം എത്തി

john

ജയസൂര്യയെ നായകനാക്കി അഭിജിത്ത് ജോസഫ് സംവിധാനം ചെയ്യുന്ന ‘ജോണ്‍ ലൂതര്‍’ ലെ ഗാനം എത്തി.

‘ഒരു നാളിതാ പുലരുന്നു...’ എന്നാരംഭിക്കുന്ന ഗാനമാണ് റിലീസ് ചെയ്തത്. ഷാൻ റഹ്‍മാനാണ് സംഗീത സംവിധാനം. നജീം അര്‍ഷാദും നാരായണി ഗോപനുമാണ് ആലപിച്ചിരിക്കുന്നത്. ജയസൂര്യക്ക് പുറമേ ആത്മീയ, ദൃശ്യ രഘുനാഥ്, ദീപക് പറമ്പോല്‍, സിദ്ദിഖ്, ശിവദാസ് കണ്ണൂര്‍, ശ്രീലക്ഷ്‍മി തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

അലോന്‍സ ഫിലിംസിന്റെ ബാനറില്‍ തോമസ് പി മാത്യു നിര്‍മ്മിക്കുന്നു. മെയ് 27ന് ചിത്രം റിലീസ് ചെയ്യും.