ADVERTISEMENT

ജോജു ജോർജിനെ നായകനാക്കി രോഹിത് എം ജി കൃഷ്‍ണൻ സംവിധാനം ചെയ്യുന്ന ‘ഇരട്ട’യുടെ പ്രൊമോ സോങ്ങ് ശ്രദ്ധേയമാകുന്നു. മലയാളിക്ക് പ്രിയപ്പെട്ട ‘എന്തിനാടി പൂങ്കുയിലേ’ എന്ന നാടൻ പാട്ട് ബെനഡിക് ഷൈനിനും അഖിൽ ജെ ചന്ദിനും ഒപ്പം ആലപിച്ചിരിക്കുന്നത് നായകൻ ജോജു ജോർജ് തന്നെയാണ്.

ചിത്രത്തിന്റെ റിലീസ് ഫെബ്രുവരി മൂന്നിന് പ്രഖ്യാപിച്ചുകൊണ്ടാണ് പ്രൊമോ സോങ് എത്തിയത്. മണികണ്ഠൻ പെരുമ്പടപ്പാണ് ഗാനത്തിന്റെ രചനയും സംഗീതവും. സോങ് അറേഞ്ചിങ്ങും പ്രൊഡ്യൂസിങ്ങും ജേക്സ് ബിജോയിയാണ്.

ADVERTISEMENT

അപ്പു പാത്തു പ്രൊഡക്ഷൻഹൗസിനും മാർട്ടിൻ പ്രക്കാട്ട് ഫിലിംസിനും ഒപ്പം പ്രൊഡ്യൂസർ സിജോ വടക്കനും കൈകോർക്കുന്ന ചിത്രമാണ് ‘ഇരട്ട’.

ADVERTISEMENT
ADVERTISEMENT