Monday 18 December 2023 02:04 PM IST : By സ്വന്തം ലേഖകൻ

‘മോളേ...എനിക്ക് ഓരോ ദിവസവും നിന്നെ കൂടുതൽ കൂടുതൽ മിസ് ചെയ്യുകയാണ്’: ഹൃദയത്തിൽ തൊടുന്ന കുറിപ്പുമായി കെ.എസ്‌ ചിത്ര

ks-chithra

അകാലത്തിൽ തന്നെ വിട്ടുപിരിഞ്ഞ മകൾ നന്ദനയുടെ പിറന്നാൾ ദിനത്തിൽ ഹൃദയത്തിൽ തൊടുന്ന കുറിപ്പുമായി പ്രിയഗായിക കെ.എസ്‌ ചിത്ര.

‘You left a hole in my heart Iwill never be able to fill. I miss you more with each day you're gone. Happy Birthday Nandana’ എന്നാണ് മകളുടെ ചിത്രം പങ്കുവച്ച് ചിത്ര കുറിച്ചത്.

നന്ദന ഓർമ്മയായിട്ട് പന്ത്രണ്ട് വർങ്ങൾ പിന്നിട്ടു. ഏറെ കാലത്തെ കാത്തിരിപ്പിനൊടുവില്‍ ചിത്രയ്ക്ക് കിട്ടിയ കണ്മണി ആയിരുന്നു നന്ദന.

നന്ദനയുടെ പിറന്നാൾ ദിനങ്ങളിൽ മുടങ്ങാതെ ചിത്രയുടെ കുറിപ്പുകൾ എത്താറുണ്ട്.