ADVERTISEMENT

മലയാളത്തിന്റെ പ്രിയഗായിക മച്ചാട്ട് വാസന്തി അന്തരിച്ചു. 81 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ‌കോഴിക്കോട് മെഡിക്കല്‍ കോളേജിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.

കണ്ണൂർ കക്കാട് മച്ചാട്ട് കൃഷ്ണന്റെയും കല്യാണിയുടേയും മകളായ വാസന്തി, കമ്യൂണിസ്റ്റ് പാർട്ടി വേദിയിൽ വിപ്ലവ ഗാനങ്ങൾ ആലപിച്ചാണ് ശ്രദ്ധേയയായത്. തുടർന്ന് നാടക, സിനിമ ഗാനങ്ങളിലൂടെ മലയാളികളുടെ മനകവര്‍ന്നു. നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഒന്‍പതാം വയസ്സില്‍ തുടങ്ങിയ സംഗീത ജീവിതം.

ADVERTISEMENT

‘നമ്മളൊന്ന്’ നാടകത്തിലെ ‘പച്ചപ്പനം തത്തേ...’ എന്ന ഗാനവും ഓളവും തീരവും സിനിമയിലെ ‘മണിമാരൻ തന്നത്...’ എന്ന പാട്ടും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിഖ്യാത സംഗീത സംവിധായകൻ എം. എസ്. ബാബുരാജിന്റെ പ്രിയപ്പെട്ട ഗായികയായിരുന്നു മച്ചാട്ട് വാസന്തി. ബാബുരാജിന്റെ ആദ്യ സിനിമ മിന്നാമിനുങ്ങിലെ ആദ്യ പാട്ട് പാടിയതും വാസന്തിയാണ്. മീശ മാധവനിലും മച്ചാട്ട് വാസന്തി പാടിയിട്ടുണ്ട്.

ADVERTISEMENT
ADVERTISEMENT