Friday 10 November 2023 12:03 PM IST : By സ്വന്തം ലേഖകൻ

‘കുരുന്നുകളുടെ കുഴിമാടത്തിനു മേൽ യാതൊന്നും കെട്ടിപ്പൊക്കാൻ നിങ്ങൾക്കു സാധിക്കില്ല’: മഞ്ജരിയുടെ കുറിപ്പ്

manjari

ഇസ്രയേൽ- പലസ്തീൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ, പലസ്തീൻ ജനതയ്ക്കു പിന്തുണ പ്രഖ്യാപിച്ച് ഗായിക മഞ്ജരിയുടെ സോഷ്യൽ മീഡിയ പോസ്റ്റ്.

‘എല്ലാ തരത്തിലുള്ള യുദ്ധത്തെയും കൊലപാതകത്തെയും ഞാൻ അപലപിക്കുന്നു. കുഞ്ഞുങ്ങളും പുരുഷന്മാരും സ്ത്രീകളും മരിക്കുന്ന വിഡിയോകളാണ് ദിനംപ്രതി കണ്ടുകൊണ്ടിരിക്കുന്നത്. ഓരോ ദിവസവും ഓരോ മിനിറ്റിലും ഓരോ സെക്കന്റിലും അതു തുടരുന്നു. ഇനിയും എത്രയെത്ര ജീവനുകള്‍ നാം നഷ്ടപ്പെടുത്തണം ? നമ്മുടെ നാട്ടിലാണ് ഇത് സംഭവിക്കുന്നതെങ്കിൽ നാം മിണ്ടാതിരിക്കുമോ ?

ഇതൊരു രാജ്യത്തെയോ മതത്തെയോ സംബന്ധിച്ച വിഷയമായി കാണരുത്. ഇത് മനുഷ്യത്വത്തിന്റെ പരിധിയിൽ വരുന്നതാണ്. കുരുന്നുകളുടെ കുഴിമാടത്തിനുമേൽ യാതൊന്നും കെട്ടിപ്പൊക്കാൻ നിങ്ങൾക്കു സാധിക്കില്ല. നിരപരാധികളുടെ ഒരു തലമുറയെ നിങ്ങൾ നിഷ്കരുണം ഇല്ലാതാക്കിയിരിക്കുകയാണ്. യുദ്ധക്കെടുതികൾ ഇനിയെങ്കിലും അവസാനിപ്പിച്ചുകൂടെ? ’– മഞ്ജരി കുറിച്ചു.

നിരവധിയാളുകളാണ് മഞ്ജരിയുടെ പോസ്റ്റിനു താഴെ കമന്റുകളുമായി എത്തുന്നത്.