റൊമാൻസ് വസന്തമായി ‘90s തമിഴ് ലവ് മാഷ്അപ്പ് ; നിഖിലും പ്രിയങ്കയും ഗായകർ

Mail This Article
അഴലിന്റെ ആഴങ്ങളിൽ...പാടി മലയാളികളുടെ പ്രിയഗായകനായി മാറിയ നിഖിൽ മാത്യുവിന്റെ പുതിയ കവർസോങ് വിഡിയോ 90s തമിഴ് മാഷ് അപ് യൂ ട്യൂബിൽ ശ്രദ്ധേയമാകുന്നു. 90s തമിഴ് ലവ് മാഷ്അപ് എന്ന പേരിലിറങ്ങിയ വിഡിയോയിൽ തൊണ്ണൂറുകളിൽ യുവാക്കളെ ഹരം കൊള്ളിച്ച മൂന്ന് തമിഴ് പാട്ടുകളുടെ കവർ സോങ് വെർഷൻ ആണിത്. വിദ്യാസാഗറിന്റെയും യുവൻ ശങ്കർ രാജയുടെയും എ ആർ റഹ്മാന്റെയും ഈണത്തിലുള്ള ഓരോ പാട്ടുകളാണ് നിഖിലും ഗായിക പ്രിയങ്ക എൻ കെയും (സൂപ്പർ സിംഗർ പ്രിയങ്ക)ചേർന്ന് പാടിയിരിക്കുന്നത്.
തമ്പി എന്ന ചിത്രത്തിനു വേണ്ടി വിദ്യാസാഗർ സംഗീതം നൽകി പി. ഉണ്ണിക്കൃഷ്ണനും ഹരിണിയും പാടിയ സുടും നിലവ് സുടാത സൂരിയൻ... , യുവന്‍ ശങ്കർരാജയുടെ ഈണത്തിൽ പൂവെല്ലാം കേട്ടുപ്പാർ എന്ന ചിത്രത്തിനു വേണ്ടി ഹരിഹരനും സാധ്നാ സർഗവും പാടിയ ചുഡിദാറണിന്ത് വന്ത സ്വർഗമേ..., കമലഹാസൻ ചിത്രമായ ഇന്ത്യനു വേണ്ടി എ ആർ റഹ്മാൻ സംഗീതത്തിൽ ഹരിഹരനും ഹരിണിയും പാടിയ ടെലിഫോൺമണിപോൽ സിരപ്പവളിവളാ... എന്നീ പാട്ടുകളാണ് മാഷ്അപ്പിൽ ഉള്ളത്.
വിഡിയോ
സ്വരമാധുരിയും ആലാപനമികവും കൊണ്ട് ശ്രദ്ധേയയായ ഗായികയാണ് പ്രിയങ്ക. കോട്ടയംകാരനായ നിഖിൽ മാത്യു ഹാരിസ് ജയരാജിന്റെ സംഗീതത്തിൽ ഭീമയിലെ എനതുയിരേ...എന്ന ഗാനം പാടിയാണ് പിന്നണി രംഗത്തെത്തിയത്. അയാളും ഞാനും തമ്മിൽ എന്ന ചിത്രത്തിലെ അഴലിന്റെ ആഴങ്ങളിൽ...ആണ് നിഖിലിനെ പ്രശസ്തനാക്കിയത്. ബാച്ച്ലർ പാർട്ടിയിലെ കാർമുകിലിൽ പിടഞ്ഞുണരും..., മഹേഷിന്റെ പ്രതികാരത്തിലെ ചെറുപുഞ്ചിരി...തുടങ്ങിയ ഗാനങ്ങളും ബി ടെക്, തൊട്ടപ്പൻ എന്നീചിത്രങ്ങളിലും നിഖിൽ പാടിയിട്ടുണ്ട്. തമിഴ് പിന്നണിഗായകനായ രാജഗണപതിക്കൊപ്പം നിഖിൽ പാടിയ തമിഴ്– മലയാളം മാഷ്അപ് യൂട്യൂബ് ഹിറ്റായിരുന്നു.
വിഡിയോ