ADVERTISEMENT

മേഘം നിറഞ്ഞ മാനം കാണുമ്പോൾ പീലി വിടർത്തിയാടാൻ വെമ്പുന്നൊരു മനസ്സുണ്ട് മയിലുകൾക്ക്. ചിറകുകൾ അമർത്തിപിടിച്ചു വച്ചിരിക്കുന്നുവെങ്കിലും പറക്കണമോ വേണ്ടയോ എന്ന തീരുമാനം നമ്മുടെത് തന്നെയായിരിക്കണം.ഹൃദയത്തിന്റെ മന്ത്രണം...അതിൽ നമ്മുടെ ആഗ്രഹങ്ങളും മോഹങ്ങളുമെല്ലാം ജപങ്ങളാകണം, ലക്ഷ്യം പ്രാർത്ഥനകളാകണം.

ദേവിക തുളസി എന്ന നർത്തകിയുടെ ജീവിത യാത്രയാണ് മയൂരം. കൈതപ്രത്തിന്റെ തൂലികയിൽ ഹരിശങ്കറിന്റെ അനുഗ്രഹീത ശബ്ദത്തിൽ സംഗീതവും നൃത്തവും മനോഹരമായി സമന്വയിക്കുന്ന പ്രതിഭയുടെ മിന്നലാട്ടം . കോൺവെക്സ്  സിനിമയുടെ ബാനറിൽ , സൂര്യ ബഹ്‌റൈൻ ചാപ്റ്ററിന് വേണ്ടി അജിത് നായരാണ് 'മയൂരം' അണിയിച്ചൊരുക്കുന്നത്. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT