മികച്ച ഗായകനുള്ള തന്റെ ആദ്യത്തെ ദേശീയ പുരസ്കാരം രാഷ്ട്രപതിയിൽ നിന്നു സ്വീകരിക്കുന്നതിന്റെ ചിത്രം പങ്കുവച്ച് ഗായകന്‍ എം.ജി. ശ്രീകുമാര്‍. 1990ല്‍‘നാദരൂപിണി...’എന്ന ഗാനത്തിനാണ് എം.ജി.ശ്രീകുമാറിന് നാഷനൽ അവാർഡ് ലഭിച്ചത്.
‘എന്റെ ആദ്യത്തെ നാഷണൽ അവാർഡ്
വാങ്ങിയ ആ നിമിഷം. 1990. നാദരൂപിണി
എന്ന ഗാനത്തിന്’.– ചിത്രം പങ്കുവച്ച് എം.ജി. ശ്രീകുമാര്‍ കുറിച്ചു.
‘ഹിസ് ഹൈനസ് അബ്ദുള്ള’ എന്ന ചിത്രത്തിനായി, കാനഡ രാഗത്തിൽ രവീന്ദ്രൻ മാഷ് ചിട്ടപ്പെടുത്തിയ ‘നാദരൂപിണി...’ ഇപ്പോഴും ആസ്വാദകരുടെ പ്രിയഗാനമാണ്.