ADVERTISEMENT

2020 ലെ മികച്ച സംഗീത സംവിധായകനുള്ള അവാർഡ് മലയാളി യുവാക്കളുടെ പ്രിയപെട്ട സംഗീത സംവിധായകൻ സുഷിൻ ശ്യാം സ്വന്തമാക്കിയിരിക്കുകയാണ്. കുമ്പളങ്ങി നൈറ്റ്സിലെ എല്ലാ പാട്ടുകൾക്കും ചേർത്താണ് അവാർഡ്. കിസ്മത്തിലൂടെയാണ് സുഷിൻ സംഗീതസംവിധാന രംഗത്തേക്ക് എത്തിയത്. 2019 ൽ സുഷിൻ വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ നിന്നും ‘ചെരാതുകൾ’, ‘ഉയിരിൽ തൊടും’ എന്നീ പാട്ടുകളുടെ വിശേഷങ്ങളിതാ... 

ചെരാതുകൾ...

കുമ്പളങ്ങി നൈറ്റ്സിലെ ‘ചെരാതുകൾ’ ഒരു താരാട്ട് പാട്ടായി ചെയ്യാനാണ് പറഞ്ഞത്. വരികളെഴുതിയ അൻവർ അലിയുമായി മൽപ്പിടുത്തമായിരുന്നു. എഴുതുന്നതെല്ലാം നല്ലതാണ്. ‘ചാരുവാം  ഉമ്മകളാൽ’ എന്നതായിരുന്നു ചെരാതുകൾ പാട്ടിന്റെ തുടക്കം. പിന്നെ, അദ്ദേഹം തന്നെയത് മാറ്റി ‘ചെരാതുകൾ’ എന്നാക്കി. അപ്പോ, എനിക്കു കുറച്ചൂടെ നല്ല രീതിയിൽ കംപോസ് ചെയ്യാനും പറ്റി..

ഉയിരിൽ തൊടും...

ഉയിരിൽ തൊടും പാട്ടിന്റെ സമയത്ത് ടെൻഷൻ കൂടി പാട്ട് ചെയ്യാൻ പറ്റാത്ത അവസ്ഥയായിരുന്നു. അപ്പോഴാണ് ഫഹദിന് ചെറിയൊരു ബ്രേക് കിട്ടുന്നത്. എന്റെ സ്ട്രെസ്സ് മാറ്റാനായി പാവം ഫഹദ് പുണ്യഭൂമിയായ ഗോവയിലേക്ക് ഒരു ട്രിപ്പിന് പ്ലാനിട്ടു. തിരക്കഥാകൃത്ത് ശ്യാം പുഷ്കരനടക്കം ‘യാത്രയല്ലേ നല്ലതാണെന്ന്’ പറഞ്ഞെങ്കിലും, എല്ലാവർക്കും നല്ല കലിപ്പായിരുന്നു. പക്ഷേ, യാത്ര പോയി വന്നപ്പോഴേക്കും ട്യൂണുണ്ടായിരുന്നു. അതുകൊണ്ടു രക്ഷപെട്ടു.

ADVERTISEMENT
ADVERTISEMENT