ADVERTISEMENT

‘കളക്കാത്ത സന്ദന മെരം വെഗ് വേഗാ പൂത്ത് രിക്കും പൂപ്പറിക്കാ പോകിലാമോ വിമെനാത്തെ പാക്കിലാമോ...’- മലയാളി മനസ്സില്‍ നിറഞ്ഞ മാന്ത്രിക ശബ്ദത്തിന്റെ ഉടമ നഞ്ചിയമ്മയ്ക്ക് സ്വന്തം വീടായി. പാലക്കാട് അട്ടപ്പാടിയിലെ നക്കുപ്പതി ഊരിലാണ് നഞ്ചിയമ്മയുടെ താമസം. ‘അയ്യപ്പനും കോശി’യിലെ ‘കളക്കാത്ത’ പാട്ടിനു വരികളെഴുതി ആലപിച്ചതോടെയാണ് നഞ്ചിയമ്മ മലയാളികള്‍ക്ക് സുപരിചിതയായത്. പാട്ടും പടവും സൂപ്പർഹിറ്റായതോടെ നഞ്ചിയമ്മയും നാട്ടില്‍ താരമായി.

സ്വര മാധുര്യം കൊണ്ട് ദേശീയ അവാർഡ് വരെ കരസ്ഥമാക്കിയ നഞ്ചിയമ്മയ്ക്ക് തനിക്ക് ലഭിച്ച അവാർഡുകൾ സൂക്ഷിക്കാൻ പോലും  ഇടമില്ലാതെ അവസ്ഥയായിരുന്നു. നഞ്ചിയമ്മയുടെ വീടിന്റെ ദയനീയാവസ്ഥ കണ്ടു മനസ്സിലാക്കിയ ഫിലോകാലിയ ഫൗണ്ടേഷനാണ് പുത്തന്‍ വീട് പണിതു ഗായികയ്ക്കു കൈമാറിയത്. മൂന്നു മാസം മുൻപ് തറക്കല്ലിട്ട വീടിന്റെ പണി പൂര്‍ത്തിയാക്കി താക്കോൽ നഞ്ചിയമ്മയ്ക്ക് കൈമാറുകയും ചെയ്തു. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT