‘അനുരാഗമധുചഷകം പോലെ...’: പുതിയ ‘നീലവെളിച്ച’ത്തിൽ പഴയ പാട്ട് പുതിയ രൂപത്തിൽ

Mail This Article
×
ആഷിഖ് അബു സംവിധാനം ചെയ്യുന്ന ‘നീലവെളിച്ച’ത്തിലെ വിഡിയോ ഗാനം എത്തി. ‘അനുരാഗമധുചഷകം പോലെ...’ എന്നാരംഭിക്കുന്ന ഗാനമാണ് ഇത്. വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം എന്ന പ്രശസ്ത കഥയെ ആസ്പദമാക്കിയാണ് ചിത്രം.
ഇതേ കഥയെ ആസ്പദമാക്കി 1964 ല്‍ പുറത്തെത്തിയ ഭാര്‍ഗവീനിലയം എന്ന ചിത്രത്തിലെ ഗാനമാണ് പുനരാവിഷ്കരിച്ചിരിക്കുന്നത്. പി ഭാസ്കരന്റെ വരികള്‍ക്ക് എം എസ് ബാബുരാജ് ഈണം പകര്‍ന്ന ഒറിജിനല്‍ ഗാനം പുനരാവിഷ്കരിച്ചിരിക്കുന്നത് ബിജിബാലും റെക്‌സ് വിജയനും ചേര്‍ന്നാണ്. എസ് ജാനകി ആലപിച്ച ഗാനത്തിന്റെ പുതിയ രൂപം കെ എസ് ചിത്രയാണ് ആലപിച്ചിരിക്കുന്നത്.
റിമ കല്ലിങ്കല്‍, ടൊവിനോ തോമസ്, റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.