ADVERTISEMENT

സജിൻ ഗോപു, അനശ്വര രാജൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ‘പൈങ്കിളി’യിലെ പുതിയ ഗാനം എത്തി. ലളിത വിജയകുമാറും ഹിംന ഹിലാരിയും ഹിനിത ഹിലാരിയും ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികൾക്ക് ജസ്റ്റിൻ വർഗീസാണ് ഈണം നൽകിയിരിക്കുന്നു.

സിനിമയുടെ ട്രെയിലർ അടുത്തിടെ ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. ഫെബ്രുവരി 14നാണ് ചിത്രം റിലീസ്. നടൻ ശ്രീജിത്ത് ബാബു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ റോഷൻ ഷാനവാസ്, ചന്തു സലീംകുമാർ, അബു സലിം, ജിസ്മ വിമൽ, ലിജോ ജോസ് പെല്ലിശ്ശേരി, റിയാസ് ഖാൻ, അശ്വതി ബി, അമ്പിളി അയ്യപ്പൻ ഉള്‍പ്പെടെ നിരവധി താരങ്ങള്‍ ഒരുമിക്കുന്നു. ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സിന്റേയും അർബൻ ആനിമലിന്റേയും ബാനറിൽ ഫഹദ് ഫാസിൽ, ജിത്തു മാധവൻ എന്നിവർ ചേർന്നാണ് നിർമാണം. ജിത്തു മാധവൻ രചന നിർവഹിക്കുന്നതാണ് ചിത്രമെന്ന പ്രത്യേകതയും ഉണ്ട്.

ADVERTISEMENT



ADVERTISEMENT
ADVERTISEMENT