Wednesday 23 August 2023 02:47 PM IST : By സ്വന്തം ലേഖകൻ

ഓണപ്പാട്ടിന്റെ മധുരം പകർന്ന് ‘പൊന്നോണ പൂനിലാവ്’: ഗാനം ശ്രദ്ധേയമാകുന്നു

ponnona-poonilavu

ശ്രദ്ധേയമായി ‘പൊന്നോണ പൂനിലാവ്’ ഓണപ്പാട്ട്. ‘നാഗപഞ്ചമി’ എന്ന ഹിറ്റ് ആൽബത്തിന് ശേഷം എം.ആർ.അനൂപ് രാജ് സംവിധാനം ചെയ്ത ‘പൊന്നോണ പൂനിലാവ്’ മനോരമ മ്യൂസിക്കാണ് റിലീസ് ചെയ്തത്. ആൽബത്തിന്റെ പ്രകാശനം നടനും എം.എൽ.എ യുമായ മുകേഷ് കൊല്ലത്ത് നിർവഹിച്ചു. സെവൻ വണ്ടേഴ്സിന്റെ ബാനറിൽ, രതീഷ് കുറുപ്പ്, കണ്ണൻ പിള്ള എന്നിവർ ചേർന്നാണ് ആൽബം നിർമ്മിച്ചത്. ഗാനരചന, സംഗീതം - സജിത്ത് ചന്ദ്രൻ, ആലാപനം - സജിത്ത് ചന്ദ്രൻ, സനൂഷ സജീവ്, കീർത്തന, ഛായാഗ്രഹണം - രാരിഷ് ജി, എഡിറ്റിങ് - എ.യു.ശ്രീജിത്ത് കൃഷ്ണ, ആർട്ട് - സിജു ദേവൻ പരവൂർ, മേക്കപ്പ് - ശരത് നെടുമങ്ങാട്, അസോസിയേറ്റ് ഡയറക്ടേഴ്സ് - രാജേഷ് കുമാർ ആർ, ജിനി പി.ദാസ്, സ്റ്റിൽ - ജോഷ് തംബുരു, പോസ്റ്റർ ഡിസൈൻ - രാജീവ്, പി.ആർ.ഒ- അയ്മനം സാജൻ. റെനെ നായർ, ആരവ് രതീഷ്, ഏബിൾ മോൻ, ആര്യൻ, രാംകുമാർ, ദിവ്യ, എ.കെ.രാമചന്ദ്രൻ പിള്ള, രത്നമ്മ അമ്മ, വൈഷ്ണവി, ഹൃദ്യസജിത്, നയോമിക, വിസ്മയ, ആർദ്ര അജയകുമാർ, ശ്യാമപ്രസാദ്, എന്നിവർ അഭിനയിക്കുന്നു.