‘കാതൽ മരങ്ങൾ പൂക്കണേ...’: ‘പ്രണയവിലാസ’ത്തിലെ മനോഹരഗാനം എത്തി: വിഡിയോ

Mail This Article
×
‘സൂപ്പർ ശരണ്യ’യ്ക്ക് ശേഷം അർജുൻ അശോകനും മമിതാ ബൈജുവും അനശ്വര രാജനും ഒന്നിക്കുന്ന ‘പ്രണയവിലാസം’ത്തിലെ ‘കാതൽ മരങ്ങൾ പൂക്കണേ നീയൊന്നിറങ്ങി നോക്കണേ…’ എന്ന വിഡിയോ ഗാനം എത്തി.
സുഹൈൽ കോയയുടെ വരികൾക്ക് ഷാൻ റഹ്മാൻ സംഗീതം നൽകിയ ഗാനം ശ്രീജിഷ് സുബ്രഹ്മണ്യൻ, നന്ദ ജെ ദേവൻ എന്നിവരാണ് ആലപിച്ചിരിക്കുന്നത്.
ഫെബ്രുവരി 17നാണ് ‘പ്രണയവിലാസം’ തിയറ്ററുകളിൽ എത്തുന്നത്. നിഖിൽ മുരളി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മിയ, ഹക്കീം ഷാ, മനോജ് കെ യു എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഷിനോസ്. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് ജ്യോതിഷ് എം,സുനു എ.വി എന്നിവർ ചേർന്നാണ്.