Thursday 25 February 2021 09:32 AM IST : By സ്വന്തം ലേഖകൻ

‘ഇനി മമ്മൂക്കയ്ക്കൊപ്പമുള്ള അല്ലിയുടെ ചിത്രം കൂടി വേണം’! പൃഥ്വി പങ്കുവച്ച ഫോട്ടോയ്ക്ക് കമന്റുമായി സുപ്രിയയും ദുൽഖറും

prithviraj

മമ്മൂട്ടിക്കൊപ്പമുള്ള തന്റെയും അച്ഛൻ സുകുമാരന്റെയും രണ്ടു കാലഘട്ടങ്ങളിലെ ചിത്രങ്ങൾ പങ്കുവച്ച് നടനും സംവിധായകനുമായ പൃഥ്വിരാജ്. രണ്ടു കാലങ്ങളിലെ ലൊക്കേഷൻ ചിത്രങ്ങളാണിവ.

ചിത്രത്തിന് മമ്മൂട്ടിയുടെ മകനും യുവനായകനുമായ ദുൽഖർ സൽമാനും പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോനും കമന്റുകളുമായി എത്തിയിട്ടുണ്ട്. തന്റെയും പൃഥ്വിയുടെയും മകൾ അല്ലിക്കൊപ്പമുള്ള മമ്മൂട്ടിയുടെ ചിത്രം കൂടി വേണമെന്നാണ് സുപ്രിയ കുറിച്ചത്.

ചിത്രങ്ങളും കമന്റുകളും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.