Thursday 28 September 2023 09:43 AM IST : By സ്വന്തം ലേഖകൻ

മാപ്പിളകലാസാഹിത്യത്തെ സമ്പന്നമാക്കിയ കലാകാരി: റംല ബീഗത്തിന് വിട നൽകി കലാകേരളം

ramla-beegam

പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക റംല ബീഗത്തിന് വിട നൽകി കലാകേരളം. കോഴിക്കോട് പാറോപ്പടിയിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. 77 വയസ്സായിരുന്നു. കഥാപ്രാസംഗിക എന്ന നിലയിലും ശ്രദ്ധ നേടിയ റംല ബീഗം മാപ്പിളകലാസാഹിത്യത്തെ സമ്പന്നമാക്കിയ കലാകാരിയാണ്.

1946 നവംബർ മൂന്നിന്, ആലപ്പുഴ സക്കറിയ ബസാറില്‍ ഹുസൈന്‍ യൂസഫ് യമാന- മറിയം ബീവി (ഫറോക്ക് പേട്ട) ദമ്പതികളുടെ ഇളയ മകളാണ്. റംല ബീഗം ജനിച്ചത്. ഏഴാം വയസ് മുതല്‍ ആലപ്പുഴ ആസാദ് മ്യൂസിക് ട്രൂപ്പില്‍ റംല ബീഗം ഹിന്ദി ഗാനങ്ങള്‍ പാടിയിരുന്നു.

20 ഇസ്ലാമിക കഥകള്‍ക്ക് പുറമെ കേശവദേവിൻെറ ഓടയിൽ നിന്ന്, കാളിദാസന്റെ ശാകുന്തളം, കുമാരനാശാന്റെ നളിനി എന്നീ കഥകളും കഥാപ്രസംഗ രൂപത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്.