Monday 12 February 2024 12:49 PM IST : By സ്വന്തം ലേഖകൻ

‘ഒന്ന് ശാന്തമായ സ്നേഹശക്തി, മറ്റൊന്ന് ആഞ്ഞടിക്കുന്ന സുനാമി’; ചിത്രയ്ക്കും ഭര്‍ത്താവിനും വിവാഹവാർഷിക ആശംസകളുമായി രഞ്ജിനി

chithra-ranjini7888

ഗായിക കെ.എസ്. ചിത്രയ്ക്കും ഭർത്താവ് വിജയ് ശങ്കറിനും വിവാഹവാർഷിക ആശംസകൾ നേർന്ന് നടിയും അവതാരകയുമായ രഞ്ജിനി ഹരിദാസ്. ഹൃദ്യമായ കുറിപ്പും ഇരുവർക്കുമൊപ്പമുള്ള ചിത്രങ്ങളും പങ്കിട്ടാണ് രഞ്ജിനി ആശംസകള്‍ നേര്‍ന്നത്. രഞ്ജിനിയുടെ കുറിപ്പ് ഇതിനകം വൈറലായിക്കഴിഞ്ഞു. നിരവധി പേരാണ് ചിത്രയ്ക്കും ഭർത്താവിനും വിവാഹവാർഷിക ആശംസകൾ അറിയിച്ചു രംഗത്തെത്തുന്നത്. 

രഞ്ജിനി പങ്കുവച്ച കുറിപ്പ് വായിക്കാം; 

ഏറ്റവും പ്രിയപ്പെട്ട രണ്ടുപേർ, ഇരുവർക്കും സന്തോഷകരമായ വിവാഹ വാർഷികം ആശംസിക്കുന്നു. സ്നേഹസമ്പന്നരായ ഈ ദമ്പതികൾ 37ാം വിവാഹവാർഷികം ആഘോഷിക്കുകയാണ്. സ്നേഹത്തിന്റെയും ആരോഗ്യത്തിന്റെയും സന്തോഷത്തിന്റെയും സമൃദ്ധിയുടെയും ഒരു നീണ്ട ജീവിതകാലം ആശംസിക്കുന്നു. 

മനുഷ്യരെന്ന നിലയിൽ നിങ്ങൾ രണ്ടു ധ്രുവങ്ങളായി വേറിട്ടു നിൽക്കുന്നു. ഒന്ന് ശാന്തമായ സ്നേഹശക്തിയായും മറ്റൊന്ന് ആഞ്ഞടിക്കുന്ന സുനാമിയായും! ജീവിതം കൊണ്ട് മറ്റുള്ളവരെ പ്രചോദിപ്പിക്കാന്‍ കഴിയുന്ന വിജയിച്ച ദമ്പതികളാണ് നിങ്ങള്‍. എന്റെ ജീവിതത്തില്‍ നിങ്ങള്‍ രണ്ടുപേരും ഒപ്പം ഉള്ളതിൽ അതിയായ സന്തോഷമുണ്ട്. ഈ വിശേഷദിനത്തിൽ ചേച്ചിക്കും വിജയൻ ചേട്ടനും ഒത്തിരി ഒത്തിരി സ്നേഹവും ആശംസകളും നേരുന്നു.

Tags:
  • Movies