സാരി ലുക്കിലുള്ള തന്റെ മനോഹര ചിത്രങ്ങൾ പങ്കുവച്ച് മലയാളത്തിന്റെ പ്രിയഗായികയും അവതാരകയും നടിയുമായ റിമി ടോമി. ഗ്യാജരി നിറത്തിലുള്ള ബനാറസി സിൽക് സാരിയാണ് താരം അണിഞ്ഞിരിക്കുന്നത്.
ഇരുവശങ്ങളിലുമായി ഗ്യാജരിയും ഗോൾഡൻ നിറവും സംയോജിപ്പിച്ച വീതി കൂടിയ ബോർഡറും നൽകിയിട്ടുണ്ട്. വൈഡ് റൗണ്ട് നെക് മോഡലിലാണ് ബ്ലൗസ് ഡിസൈൻ ചെയ്തിരിക്കുന്നത്. ബ്ലൗസിന് എൽബോ സ്ലീവ്‌സ് നൽകിയിരിക്കുന്നു. ഫ്രീ പ്ലീറ്റ് ആയാണ് റിമി സാരി ധരിച്ചത്.
ആഭരണങ്ങളും കോസ്റ്റ്യൂമിനോടിണങ്ങുന്നവയാണ്. ചിത്രങ്ങൾ ഇതിനകം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.