ADVERTISEMENT

ജിമ്മിൽ നിന്നുള്ള തന്റെ വർക്കൗട്ട് ചിത്രങ്ങൾ പങ്കുവച്ച് കുറിപ്പുമായി ഗായിക റിമി ടോമി. ‘ആത്മവിശ്വാസം നിങ്ങളെ കൂടുതൽ ആകർഷണീയരാക്കും. നിങ്ങളെ സന്തോഷിപ്പിക്കുന്ന എന്തെങ്കിലും പ്രവൃത്തികൾ ആസ്വദിച്ചുകൊണ്ടേയിരിക്കൂ. അത് വീടിനകത്തോ പുറത്തോ ഉള്ളതായിരിക്കട്ടെ’ എന്നാണ് താരം ചിത്രങ്ങൾക്കൊപ്പം കുറിച്ചിരിക്കുന്നത്.

കൃത്യമായ വ്യായാമവും യോഗയുമെല്ലാം തന്റെ ജീവിതം മാറ്റിമറിച്ചുവെന്ന് റിമി മുൻപ് പറഞ്ഞിട്ടുണ്ട്. ഭാരം കുറഞ്ഞതോടെ സന്തോഷവും സംതൃപ്തിയും വർധിച്ചുവെന്നും ഏതു വസ്ത്രവും ധരിക്കാമെന്ന ആത്മവിശ്വാസമുണ്ടായി എന്നും റിമി വെളിപ്പെടുത്തിയിരുന്നു.

ADVERTISEMENT

റിമിയുടെ പോസ്റ്റ് ഇതിനകം വൈറലാണ്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT