ADVERTISEMENT

പ്രിയഗായിക സയനോര ഫിലിപ്പിന്റെ പുത്തൻ ലുക്ക് ഏറ്റെടുത്ത് സോഷ്യൽ മീഡിയ. സയനോര ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ ഇതിനകം വൈറൽ ആണ്.

‘വസ്ത്രധാരണത്തിൽ എന്റെ ചിന്താഗതികൾ ഒരുപാടു മാറിയിട്ടുണ്ട്. ഞാൻ എന്താണോ അത് അങ്ങനെ തന്നെ കാണിക്കുന്ന വസ്ത്രങ്ങൾ ധരിക്കുന്നതാണ് എനിക്കിഷ്ടം. വയർ കുറഞ്ഞും കൈകൾ മെലിഞ്ഞും ഇരുന്നാലേ ഇത്തരത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചാൽ കാണാൻ ഭംഗി ഉണ്ടാകൂ എന്നായിരുന്നു ഞാൻ കരുതിയിരുന്നത്. പക്ഷേ എന്റെ ശരീരം എന്റെ മാത്രം സ്വന്തമാണ്. അത് എത്തരത്തിൽ കാണിക്കണം എന്നുള്ളത് എന്റെ മാത്രം തീരുമാനവും. സാമൂഹിക വിചാരണ ഉണ്ടാകുമെന്നു കരുതി ഇഷ്ടമുള്ള വസ്ത്രം ഞാനിപ്പോൾ ഒഴിവാക്കാറില്ല. എനിക്കു പ്രിയപ്പെട്ട വസ്ത്രങ്ങൾ ധരിക്കുമ്പോൾ കൂടുതൽ ആത്മവിശ്വാസം തോന്നും’.– തന്റെ പുത്തൻ കോസ്റ്റ്യൂമിനെക്കുറിച്ച് സയനോര ‘മനോരമ ഓൺലൈനോട്’ പറഞ്ഞതിങ്ങനെ.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT